ad
Deshabhimani

സംസ്ഥാനത്ത് ചൂട് കടുക്കുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, 12 ജില്ലകളിൽ ജാഗ്രത

summerrain
വെബ് ഡെസ്ക്

Published on Apr 11, 2026, 08:28 AM | 1 min read

തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.


കഴിഞ്ഞദിവസം തെക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുകയാണ്. ഇതേത്തുടർന്ന് 12 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.


സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ സൂര്യതാപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത വേണം. വിവിധ ജില്ലകളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില താഴെ പറയുന്നവയാണ്.


പാലക്കാട്: 39°C, കൊല്ലം: 38°C, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ: 37°C, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 36°C എന്നിങ്ങനെയാണ് താപനില. മലയോര മേഖലകളിലൊഴികെ മറ്റ് പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യത. ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.


നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home