print edition പാറ്റ പരാമർശം കേരള വിസിക്ക് പരിഹാസം

കേരള വിസിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന ട്രോൾ (ഇടത്), വിസി മോഹനൻ കുന്നുമ്മൽ (വലത്)
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ‘പാറ്റ’ വിമർശത്തിന് വിദ്യാർഥികളുടെ പരിഹാസം. ‘നിങ്ങൾ പാറ്റകളല്ലെന്ന് ഉറക്കെപ്പറയൂ’ എന്ന് വിദ്യാർഥികളോട് വിസി ആവശ്യപ്പെട്ടെങ്കിലും ഒരാളും പ്രതികരിച്ചില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിമർശവും ട്രോളുകളുമായി നിരവധിപ്പേർ രംഗത്തെത്തി.
കഴക്കൂട്ടം മണ്ഡലത്തിലെ മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിന് സംഘടിപ്പിച്ച, ഗവർണർ പങ്കെടുത്ത പരിപാടിയിലായിരുന്നു വിസിയുടെ പരാമർശം. വിസി ആവർത്തിച്ച് ചോദിച്ചപ്പോൾ ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രം പ്രതികരിച്ചു.
ഇതോടെ, നിങ്ങൾ പാറ്റകളല്ല, കരുത്തുറ്റ സിംഹങ്ങളാണെന്നും ദുർഗാദേവി ആണെന്നും വിസി പറഞ്ഞു. ഇത് വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ട്രോൾ ഗ്രൂപ്പുകളിൽ വിസിയെ പരിഹസിച്ച് പ്രതികരണ പ്രവാഹമാണ്.










0 comments