ad
Deshabhimani

കേരളയിലും എസ്എഫ്ഐ മുന്നേറ്റം; കെഎസ്‍യു- എബിവിപി യൂണിയനുകൾ പിടിച്ചെടുത്തു

sfi pandalam
വെബ് ഡെസ്ക്

Published on Oct 10, 2025, 05:31 PM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാലകൾക്കു കീഴിലുള്ള കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്വല മുന്നേറ്റം. കഴിഞ്ഞ ദിവസം നടന്ന കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ ഉജ്വല വിജയം നേടിയിരുന്നു.


കെഎസ്‍യുവിൽ നിന്നും എബിവിപിയിൽ നിന്നും കോളേജ്‌ യൂണിയനുകൾ എസ്എഫ്ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് യൂണിയന്‍ കെഎസ്‍യുവിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. തലസ്ഥാനത്തെ മിക്ക കോളേജുകളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കാട്ടാക്കട ക്രൈസ്റ്റ് ന​ഗർ കോളേജ് യൂണിയന്‍ എബിവിപിയിൽ നിന്നുമാണ് തിരികെ പിടിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.


കുണ്ടറ ഐഎച്ച്ആർഡി കോളേജ്, കൊട്ടാരക്കര സെന്റ് ​ഗ്രി​ഗോറിയസ് കോളേജ് എന്നിവ കെഎസ്‍യുവിൽ നിന്നും തിരിച്ചുപിടിച്ചു. പന്തളം എൻഎസ്എസ് കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.


ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ഗവ. കോളേജ് 2 വർഷത്തിന് ശേഷം കെഎസ്‍യുവിൽ നിന്ന് തിരിച്ച് പിടിച്ചു. മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. മാവേലിക്കര ഐഎച്ച്ആർഡി കോളേജും കെഎസ്‍യുവിൽ നിന്ന് തിരിച്ചുപിടിച്ചു. മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ചേർത്തല എൻഎസ്എസ് കോളേജ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്, ചേർത്തല എസ്‌എൻ കോളേജ്, ചേർത്തല ശ്രീനാരായണഗുരു സെൽഫ് ഫിനാൻസ്‌ കോളേജ്, ഹരിപ്പാട് ടികെഎം കോളേജ്, കാർത്തികപ്പള്ളി ഐഎച്ച്‌ആർഡി കോളേജ്, മാവേലിക്കര മാർ ഇവാനിയോസ് കോളേജ്, പെരിശേരി ഐഎച്ച്ആർഡി കോളേജ്, ആലപ്പുഴ എസ്ഡിവി കോളേജ്, മാവേലിക്കര ബിഷപ് മൂർ കോളേജ്, ആല എസ്എൻ കോളേജ്, മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home