ad
Deshabhimani

മാസപ്പിറ കണ്ടു; കേരളത്തിലും ചെറിയ പെരുന്നാൾ നാളെ

eid al fitr
വെബ് ഡെസ്ക്

Published on Mar 19, 2026, 07:40 PM | 1 min read

കോഴിക്കോട്/ മലപ്പുറം: ​ഗൾഫ് രാജ്യങ്ങളോടൊപ്പം കേരളത്തിലും നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്യാഴാഴ്ച ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.


ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്യാഴം വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായാൽ ഒമാനിലും വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെത്തുടർന്ന് 20ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി അറേബ്യ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കും ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലാണ് ഇത്തവണ പെരുന്നാൾ ആഘോഷങ്ങള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home