ad
Deshabhimani

'കേരളാ സ്റ്റോറി 2' നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

Kerala story.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 04:09 PM | 1 min read

കൊച്ചി: വിവാദ സിനിമയായ 'കേരളാ സ്റ്റോറി 2' വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ്. സിനിമ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.


സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ സിനിമയുടെ ഒന്നാം ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് സിനിമയിലുള്ളതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.


യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സിനിമയിലൂടെ പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. മതവികാരം വ്രണപ്പെടുത്തുന്നതും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു.


ഹർജിയിൽ കേന്ദ്ര സർക്കാരിനോടും സെൻസർ ബോർഡിനോടും നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home