ad
Deshabhimani

സംസ്ഥാന യുവജന കമീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു

Kerala State Youth Commission Award.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 03:18 PM | 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തെരഞ്ഞെടുത്തത്.


കല/സാംസ്കാരികം മേഖലയിൽനിന്ന് നടി കല്യാണി പ്രിയദർശനാണ് പുരസ്കാരം. എഴുത്തുകാരൻ അമൽ പിരപ്പൻകോടിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം പി മുഹമ്മദ് അഫ്‌സലാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. ​


എക്‌സ്‌പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പിലാക്കിയ യുവകർഷകനായ കൊല്ലം സ്വദേശി ആർ വിഷ്ണുരാജാണ് കാർഷികരംഗത്തെ അവാർഡ്. സാങ്കേതിക വിദ്യയുടെ ആഗോളസാധ്യതകളെ കേരളത്തിൻ്റെ മണ്ണിൽ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിയ നവസംരംഭകൻ വിമല്‍ ഗോവിന്ദ് വ്യവസായം/സംരഭകത്വ വിഭാഗത്തിൽ അവാർഡിനർഹനായി. മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്കാണ് മാധ്യമ മേഖലയിൽ നിന്ന് പുരസ്കാരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home