ad
Deshabhimani

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: എൻട്രികൾ ക്ഷണിച്ചു

KERALA STATE AWARD
വെബ് ഡെസ്ക്

Published on Jan 14, 2026, 05:28 PM | 1 min read

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2025-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2025-ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. കഥാചിത്രങ്ങൾ ഓപ്പൺ ഡിസിപി (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കണം.


അക്കാദമി വെബ് സൈറ്റായ www.keralafilm.com ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ഫെബ്രുവരി 16 വൈകിട്ട്‌ അഞ്ചിന്‌ മുന്പ്‌ അക്കാദമി ഓഫീസിൽ ലഭിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home