ad
Deshabhimani

print edition സംസ്ഥാന തെര.​ കമീഷണർ 
എ ഷാജഹാൻ ഇന്ന്‌ വിരമിക്കും

A Shajahan

എ ഷാജഹാൻ

വെബ് ഡെസ്ക്

Published on Mar 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ എ ഷാജഹാൻ തിങ്കളാഴ്‌ച വിരമിക്കും. തെരഞ്ഞെടുപ്പ്​ കമീഷണറായി അഞ്ചു വർഷം കാലാവധി പൂർത്തിയായി.


2021 മാർച്ച്‌ 31നാണ്‌ ചുമതലയേറ്റത്‌. തദ്ദേശവാർഡ്‌ പുനർനിർണയം അടക്കം ഒട്ടേറെ നടപടികളെടുത്തു. മൂന്നുതവണ തദ്ദേശ തെരഞ്ഞെടുപ്പ്‌ വോട്ടർപ്പട്ടിക പുതുക്കി. വാർഡ്‌ വിഭജനവും ബൂത്ത്‌ ക്രമീകരണവും സംവരണ മണ്‌ഡല നിർണയവും സമയബന്ധിതമായി പൂർത്തിയാക്കി സമാധാനപരമായി 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടത്താനായെന്ന്‌ എ ഷാജഹാൻ പറഞ്ഞു.


2000 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, തദ്ദേശ സ്വയംഭരണം, വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക‍, -യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറിയായി. പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐടി മിഷന്‍ ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചു. കൊല്ലം ജില്ലാകലക്ടര്‍ ആയിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം കോഓഡിനേറ്റർ, പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍ ചുമതലകളിലുമുണ്ടായി. 17 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര ​നിരീക്ഷകനായി. തിരുവനന്തപുരം പേട്ട സ്വദേശിയാണ്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home