Deshabhimani

print edition ദേവസ്വം ബോർഡിന്റെ 
സ്വയംഭരണാവകാശം സംരക്ഷിക്കണം

KNB

കേരള സ്റ്റേറ്റ്‌ ദേവസ്വം പെന്‍ഷനേഴ്‌സ്‌ കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം 
കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2026, 12:41 AM | 2 min read

തിരുവനന്തപുരം : ദേവസ്വം ബോർഡിന്റെ സ്വയംഭരണാവകാശത്തിൽ കൈകടത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്‌ കേരള സ്റ്റേറ്റ്‌ ദേവസ്വം പെൻഷനേഴ്‌സ്‌ കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം, ശബരി റെയിൽവേ യാഥാർഥ്യമാക്കുന്നതിന്‌ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം, ദേവസ്വം പെൻഷൻകാരുടെ ആനുകൂല്യങ്ങൾ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിൽ ഉന്നയിച്ചു.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗം പി ഡി സന്തോഷ്‌കുമാർ, ദേവസ്വം കമീഷണർ ബി സുനിൽ കുമാർ, സെക്രട്ടറി ബി ദീപ, ദേവസ്വം എംപ്ലോയീസ്‌ കോൺഫെഡറേഷൻ പ്രസിഡന്റ്‌ എസ്‌ പി പ്രജിത്ത്‌ കുമാർ, ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാർ, പെൻഷനേഴ്‌സ്‌ കോൺഫെഡറേഷൻ വർക്കിങ്‌ പ്രസിഡന്റ്‌ ടി ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.


മരണശേഷം മൃതശരീരം മെഡിക്കൽ കോളേജിനു പഠിക്കാൻ സമ്മതപത്രം നൽകിയ പ്രിയദർശന കുമാറിനെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ഉദയൻ മുഖത്തല അനുശോചന പ്രമേയവും അവതരിപ്പിച്ചു. 73 അംഗ സംസ്ഥാന കമ്മറ്റിയെയും 23അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ആർ ഷാജിശർമ (പ്രസിഡന്റ്‌), ആനയറ ചന്ദ്രൻ (ജനറൽ സെക്രട്ടറി), മുരളീധരൻ നായർ (ട്രഷറർ), ടി ചന്ദ്രൻ (വർക്കിങ് പ്രസിഡന്റ്).



ശബരിമല ഭരണസംവിധാനത്തിനെതിരെ 
ഗൂഢനീക്കം: കെ എൻ ബാലഗോപാൽ


ശബരിമലയിലെ നിലവിലെ ഭരണസംവിധാനം അട്ടിമറിക്കാനുള്ള സർക്കാരിന്റെ ഇടപെടലിന്‌ പിന്നിൽ ഗൂഢലക്ഷ്യങ്ങളാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. ഭരണവീഴ്‌ചയ്ക്ക്‌ ഉപരി മനഃപൂർവം പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. ജനങ്ങളുടെയും നാടിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്‌.


ചർച്ചചെയ്ത്‌ പരിഹാരം കാണുന്നതിനു പകരം പ്രശ്നങ്ങൾ തർക്കങ്ങളിലൂടെ വഷളാക്കുകയാണ്‌. തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന്‌ മാറ്റി ശബരിമലയിൽ പ്രത്യേക അധികാര സംവിധാനം കൊണ്ടുവരാനുള്ള നീക്കം ബോർഡിന്റെ വരുമാനത്തെയും മറ്റു ക്ഷേത്രങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കും. ശബരിമലയിൽപ്പോലും ഇത്തരത്തിൽ മറ്റു ക്ഷേത്രങ്ങളിലെ വരുമാനത്തിൽനിന്ന്‌ വികസനം നടത്തിയിട്ടുണ്ട്‌.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ശബരിമലയിലെ അടിസ്ഥാന സ‍ൗകര്യത്തിനും പിൽഗ്രിം ടൂറിസത്തിനും ആവിഷ്കരിച്ച പദ്ധതികളും ഇല്ലാതാക്കുന്നതാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ഇടപെടലെന്ന്‌ ദേവസ്വം പെൻഷനേഴ്‌സ്‌ കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ കെ എൻ ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home