എസ്എസ്എൽസി ഫലം നാളെ; പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപിക്കും

എസ്എസ്എൽസി ആദ്യദിന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പാലക്കാട് പിഎംജി എച്ച്എസ്എസിലെ വിദ്യാർഥികൾ | ഫോട്ടോ: ശരത് കൽപ്പാത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് പ്രഖ്യാപനം. സർക്കാർ രൂപീകരിക്കാത്തതിനാൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സെക്രട്ടറിയേറ്റ് പി ആർ ചേംബറിൽ ഫലപ്രഖ്യാപനം നടത്തുന്നത്. ബുധനാഴ്‌ച പരീക്ഷാബോർഡ് യോഗംചേർന്ന് അന്തിമഫലം വിലയിരുത്തി അംഗീകാരം നൽകിയിരുന്നു.
കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പശ്‌ചിമേഷ്യൻ സംഘർഷ പശ്‌ചാത്തലത്തിൽ ഗൾഫ് മേഖലയിലെ 633 കുട്ടികൾക്ക് എസ്‌എസ്‌എൽസി പരീക്ഷ നടത്താനായിരുന്നില്ല. ഇവർക്ക് മോഡൽ പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാർക്കുകൂടി ഉൾപ്പെടുത്തിയാകും ഫലം പ്രഖ്യാപിക്കുക.










0 comments