ad
Deshabhimani

എസ്എസ്എൽസി ഫലം മെയ് 15ന്; പ്ലസ് ടു 22ന്

പശ്ചിമേഷ്യൻ യുദ്ധം; ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും
വെബ് ഡെസ്ക്

Published on Apr 28, 2026, 12:18 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കും.


ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ മൂല്യനിർണ്ണയ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്‌കൂൾ അധികാരികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home