ad
Deshabhimani

സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

SSLC Students

എസ്എസ്എൽസി ആദ്യദിന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പാലക്കാട്‌ പിഎംജി എച്ച്എസ്എസിലെ വിദ്യാർഥികൾ | ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on May 15, 2026, 03:13 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി വർഗീസാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപിക്കുന്നത്.


99.07 ആണ് വിജയശതമാനം. 4,17,497 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30516 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.


ശതമാനക്കണക്കിൽ കൊല്ലം ജില്ലയാണ് ഒന്നാമത്. 20,771 പെൺകുട്ടികളും 9,743 ആണ്കുട്ടികളുമാണ് ഫുൾ എ പ്ലസ് നേടിയത്. 2105 സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.


2105 സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 377 കുട്ടികളാണ് ലക്ഷദ്വീപിൽ വിജയിച്ചത്. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു. ജൂൺ ആദ്യവാരത്തോടെ സേ പരീക്ഷയുണ്ടാകും.


767 സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 930 എയ്ഡഡ് സ്കൂളുകളിലും 408 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷയെഴുതിയ എല്ലാവപേരും വിജയിച്ചു. സർക്കാർ തലത്തിൽ നടുവന്നൂർ എച്ച്എസ്എസ് സ്കൂൾ നൂറുശതമാനം വിജയം കരസ്ഥമാക്കി.


ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷകൾ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2026 കുട്ടികൾ പരീക്ഷയെഴുതിയതിൽ 2023 കുട്ടികൾ വിജയിച്ചു. 151 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു.


4 മണിക്ക് ശേഷം


https://pareekshabhavan.kerala.gov.in


https://kbpe.kerala.gov.in


https://results.digilocker.kerala.gov.in


https://sslcexam.kerala.gov.in


https://prd.kerala.gov.in


https://results.kerala.gov.in


https://examresults.kerala.gov.in


https://results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home