ad
Deshabhimani

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും ​

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും ​
വെബ് ഡെസ്ക്

Published on Mar 30, 2026, 07:32 AM | 1 min read

തിരുവനന്തപുരം : ​മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കും പരീക്ഷാ സമ്മർദ്ദങ്ങൾക്കും ശേഷം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളുടെ പരീക്ഷ ചൊവ്വാഴ്ചയും പൂർത്തിയാകും. ഇനി വിദ്യാലയങ്ങൾ മധ്യവേനലവധിയിലേക്ക്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ശനിയാഴ്ച പൂർത്തിയായിരുന്നു.


ഗൾഫ് മേഖലയിൽ കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്നു. ഇവർക്ക് പിന്നീട് പരീക്ഷ നടത്തണോ അതോ മുൻകാല പഠനമികവിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി മാർക്ക് നിർണ്ണയിക്കണോ എന്ന് തീരുമാനമെടുക്കും.

കേരളത്തിൽ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 16ന് ആരംഭിച്ച് മെയ് രണ്ടിന് പൂർത്തിയാകും. മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home