ad
Deshabhimani

print edition സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ 
5 ശതമാനം ഫീസ്‌ കൂട്ടി സംസ്ഥാനസർക്കാർ

HIGHER EDUCATION
വെബ് ഡെസ്ക്

Published on Jul 03, 2026, 12:25 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ അഞ്ചുശതമാനം ഫീസ് വർധിപ്പിച്ച്‌ സംസ്ഥാനസർക്കാർ. വാര്‍ഷിക ട്യൂഷന്‍ ഫീസ്‌ വര്‍ധിപ്പിച്ച്‌ ഉന്നത വിദ്യാഭ്യാസവകുപ്പ്‌ ഉത്തരവിറക്കി.


കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷ (കെഎസ്എഫ്ഇസിഎംഎ)നു കീഴിലെ 85 കോളേജുകളിലാണ് വര്‍ധന. 50 ശതമാനം വീതം സീറ്റില്‍ സര്‍ക്കാരും മാനേജ്‌മെന്റുമാണ് പ്രവേശനം നടത്തുന്നത്.


സര്‍ക്കാരിന്‌വിട്ടുനല്‍കുന്ന 50 ശതമാനം സീറ്റിലെ പകുതിസീറ്റിൽ, കുറഞ്ഞ വരുമാനക്കാര്‍ക്ക് 70,355 രൂപയാണ്‌ പുതിയ ഫീസ്. ബാക്കി സീറ്റില്‍ 70,355 രൂപ വാര്‍ഷിക ട്യൂഷന്‍ ഫീസിനൊപ്പം 35,176 രൂപ സ്‌പെഷല്‍ ഫീസും നല്‍കണം. മാനേജ്‌മെന്റിന് വിട്ടുനല്‍കുന്ന സീറ്റില്‍ (35 ശതമാനം) 1,39,302 രൂപവരെ ട്യൂഷന്‍ ഫീസും 35,176 രൂപ സ്‌പെഷല്‍ ഫീസും ഈടാക്കാം. എന്‍ആര്‍ഐ സീറ്റില്‍(15 ശതമാനം) ട്യൂഷന്‍ ഫീസായി 2,11,065 രൂപ വരെയും സ്‌പെഷല്‍ ഫീസായി 35,176 രൂപയും ഈടാക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home