Deshabhimani

print edition വിവരങ്ങൾ ചോരുന്നെന്ന്‌; ‘പുറംപണിക്കാർ’ 
സെക്രട്ടറിയറ്റിന്‌ പുറത്ത്‌

secretariat
വെബ് ഡെസ്ക്

Published on Sep 18, 2026, 01:24 AM | 1 min read

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽനിന്ന്‌ സെക്രട്ടറിയറ്റിൽ നിയമിക്കപ്പെട്ടവരെ അടിയന്തരമായി മാറ്റാൻ ഉത്തരവ്‌. തപാലുകൾ സ്‌കാൻ ചെയ്യാനും മറ്റുമായി പൊലീസ്‌ ആസ്ഥാനം, പൊലീസ്‌ ബറ്റാലിയനുകൾ, ടൂറിസം, പൊതുമരാമത്ത്‌ തുടങ്ങിയ വകുപ്പുകളിൽനിന്ന്‌ അറ്റാച്ച്‌ ചെയ്‌തവരെ മാറ്റാനാണ്‌ പൊതുഭരണ സെക്രട്ടറി കെ ബിജു ഉത്തരവിട്ടത്‌.


ആഭ്യന്തര വകുപ്പിൽനിന്നടക്കം ‘രഹസ്യവിവരങ്ങൾ’ ചോരുന്നത്‌ തടയാനാണ്‌ നടപടി. ചില ജീവനക്കാർ അറ്റാച്ച്‌ ചെയ്യപ്പെട്ട ഓഫീസുകളിൽ ഹാജരാകുന്നില്ലെന്ന പരാതിയുമുണ്ട്‌.


യുഡിഎഫ്‌ സർക്കാർ വന്നതോടെ കോൺഗ്രസ്‌ അനുകൂല സംഘടനകൾ തങ്ങളുടെ അണികളെ സെക്രട്ടറിയറ്റിൽ തിരുകിക്കയറ്റിയിരുന്നു. രണ്ട്‌ പൊലീസുകാരും പൊലീസ്‌ ആസ്ഥാനത്തെ ഒരു ജീവനക്കാരിയും ആഭ്യന്തര വകുപ്പ്‌ ഓഫീസിൽ നിയമിക്കപ്പെട്ടു.


സ്‌കാനിങ്‌ സമയത്ത്‌ രേഖകൾ പുറത്തുപോകാനിടയുണ്ടെന്ന്‌ വകുപ്പ്‌ ചുമതലയുള്ളവർതന്നെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ്‌ നടപടി. സെക്രട്ടറിയറ്റിലെ തപാൽ വിഭാഗ ജീവനക്കാരെയും അറ്റൻഡർ, ബൈൻഡർ വിഭാഗം ജീവനക്കാരെയും സ്‌കാനിങ്‌ ജോലി ഏൽപ്പിക്കണമെന്നും നിർദേശമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home