ad
Deshabhimani

ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. മോഡൽ ജിഎച്ച്എസ്എസിൽ

school students happy
വെബ് ഡെസ്ക്

Published on May 22, 2026, 01:02 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ 'പ്രവേശനോത്സവം' ജൂൺ ഒന്നിന് നടക്കും. അന്നേ ദിവസം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ 'സ്കൂൾ പ്രവേശനോത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി, മറ്റ് മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


സംസ്ഥാനതല ചടങ്ങിനൊപ്പം തന്നെ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും അന്നുതന്നെ പ്രവേശനോത്സവം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും പ്രത്യേകമായി ജില്ലാതല ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കണം. 1 മുതൽ 12 വരെ ക്ലാസുകളുള്ള സ്കൂളുകളെയാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) തയ്യാറാക്കിയ ഔദ്യോഗിക 'പ്രവേശനോത്സവ ഗാനം' എല്ലാ സ്കൂളുകൾക്കും കൈമാറും. ഉദ്ഘാടന സമയത്ത് ഈ ഗാനം വിദ്യാലയങ്ങളിൽ കേൾപ്പിക്കണം. ഇതിനായുള്ള ശബ്ദസംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും മുൻകൂട്ടി ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.


പ്രവേശനോത്സവത്തിന്റെ എല്ലാ ഘട്ടങ്ങളിലും 'ഗ്രീൻ പ്രോട്ടോക്കോൾ' (ഹരിത ചട്ടം) കർശനമായി പാലിക്കണം. പരിസ്ഥിതി സൗഹൃദപരമായ രീതിയിലായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home