Deshabhimani

print edition സംസ്ഥാന സ്‌കൂൾ ഗെയിംസ്: ജിംനാസ്റ്റിക്സ്‌, ഗുസ്‌തി മത്സരങ്ങൾക്ക്‌ തുടക്കം

Raja

എ സി രാജ യോഗേഷ്‌

വെബ് ഡെസ്ക്

Published on Sep 13, 2026, 01:30 AM | 1 min read

കണ്ണൂർ : സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ്–1 മത്സരങ്ങൾക്ക്‌ കണ്ണൂരിൽ തുടക്കമായി. ആദ്യദിനം തലശേരി സായി സെന്ററിൽ ജിംനാസ്റ്റിക്‌സ് മത്സരവും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി മത്സരവും നടന്നു. ശരീരവഴക്കവും ബാലൻസും കൃത്യമായി പരീക്ഷിക്കുന്ന ജിംനാസ്റ്റിക്‌സ് മത്സരവേദിയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ കരുത്തും തന്ത്രങ്ങളും തെളിയിക്കുന്നതായിരുന്നു ഗുസ്തി മത്സരവേദി.


തൈക്വാൺഡോ, ജിംനാസ്റ്റിക്‌സ്, ഫെൻസിങ്, ഗുസ്‌തി, ചെസ് തുടങ്ങി അഞ്ച്‌ മത്സരയിനങ്ങളാണ്‌ ജില്ലയിൽ നടക്കുന്നത്‌. ജിംനാസ്‌റ്റിക്‌സ്‌ സീനിയർ വിഭാഗം ഫ്ലോർ, റിംഗ്‌സ്‌, വാൾട്ട്‌, പാരലൽബാർ, ഹൈബാർ ഇനങ്ങളിൽ തിരുവനന്തപുരം വട്ടിയൂർ കാവ്‌ ജിവിഎച്ച്‌എസ്‌എസിലെ എ സി രാജ യോഗേഷ്‌ സ്വർണം നേടി. രണ്ടാംദിനമായ ഞായറാഴ്ച തലശേരി സായി സെന്ററിൽ ജിംനാസ്റ്റിക്‌സ് മത്സരങ്ങൾ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home