Deshabhimani

കേരള സ്‌കൂൾ ഗെയിംസ് : 
ഗ്രൂപ്പ് 2 മത്സരങ്ങൾ തുടങ്ങി

Kerala School Games

കൊല്ലത്തു നടക്കുന്ന കേരള സ്കൂൾ ഗെയിംസിൽ 17 വയസിനുതാഴെയുള്ള പെൺകുട്ടികളുടെ ഹോക്കി മത്സരത്തിൽ മലപ്പുറവും 
എറണാകുളവും ഏറ്റുമുട്ടിയപ്പോൾ. മലപ്പുറം ഒരു ഗോളിനു വിജയിച്ചു

വെബ് ഡെസ്ക്

Published on Oct 04, 2025, 02:55 AM | 1 min read


കൊല്ലം

തിരുവനന്തപുരത്ത്‌ 21 മുതൽ 28വരെ നടക്കുന്ന സ്‌കൂൾ ഒളിന്പിക്‌സിന്റെ ഭാഗമായുള്ള 67ാമത്‌ കേരള സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് രണ്ട്‌ മത്സരങ്ങൾ കൊല്ലത്തും കൊട്ടാരക്കരയിലുമായി തുടങ്ങി. കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തി. കൊട്ടാരക്കരയിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു.


കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ 17 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികളുടെ ഹോക്കി മത്സരത്തില്‍ കൊല്ലം, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ശനിയാഴ്ച ആദ്യ സെമിയില്‍ തിരുവനന്തപുരം പാലക്കാടിനെയും രണ്ടാം സെമിയില്‍ കൊല്ലം തൃശൂരിനെയും നേരിടും. ആൺകുട്ടികളുടെ മത്സരങ്ങളും നടക്കും.

കൊട്ടാരക്കര ഗവ. എച്ച്എസ് സ്റ്റേഡിയത്തിൽ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ബോൾ ബാഡ്‌മിന്റണില്‍ മലപ്പുറം ഒന്നാമതെത്തി. പാലക്കാട് രണ്ടും കൊല്ലം മൂന്നും സ്ഥാനങ്ങള്‍ നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരമാണ് മൂന്നാമത്. ഫൈനലില്‍ തൃശൂര്‍ കാസര്‍കോടുമായി ഏറ്റുമുട്ടും.


ത്രോബോൾ തേവള്ളി ഗവ. മോഡൽ എച്ച്എസിലും അന്പെയ്‌ത്ത്‌ ഫാത്തിമ മാത നാഷണൽ കോളേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും സെപക്‌ താക്രോ കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിലും സോഫ്‌റ്റ്‌ബാൾ ക്രേവൻ എൽഎംഎസ്എച്ച്എസ് ആശ്രാമം ഗ്രൗണ്ടിലും നെറ്റ്‌ബോൾ പുന്തലത്താഴം എസ്എംഡി പബ്ലിക് സ്‌കൂളിലും നടക്കും. ഏഴുവരെ നടക്കുന്ന മത്സരങ്ങളില്‍ 14 ജില്ലയിൽനിന്ന് 3200 വിദ്യാർഥികൾ പങ്കെടുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home