ad
Deshabhimani

സംസ്ഥാനത്ത് ഓണപ്പരീക്ഷക്ക്‌ ഇന്ന് തുടക്കം

school exam
വെബ് ഡെസ്ക്

Published on Aug 13, 2026, 10:19 AM | 1 min read

തിരുവനന്തപുരം : വിദ്യാർഥികൾക്ക്‌ ഇനി പരീക്ഷാദിനങ്ങളാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാര്‍ഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ വെള്ളിയാഴ്ചയാണ് ആരംഭിക്കുക. 20ന് പരീക്ഷ തീരും. 21ന് ഓണാഘോഷത്തോടെ സ്കൂള്‍ അടയ്‌ക്കും. എന്നാൽ, ഹൈസ്‌കൂള്‍ വിഭാഗത്തിൽ എട്ടാംക്ലാസിലെ ഒരു പരീക്ഷ 21ന്‌ നിശ്‌ചയിച്ചത് ഓണാഘോഷത്തെ പ്രതിസന്ധിയിലാക്കുന്നു. പ്ലസ്‌ ടു പരീക്ഷയുടെ ടൈംടേബിളിലും മാറ്റമുണ്ട്‌. 18ന്‌ നടത്താനിരുന്ന ബയോളജി, 20ന്‌ നടത്താനിരുന്ന അക്ക‍ൗണ്ടൻസി പരീക്ഷകൾ 14ന്‌ രാവിലെ നടത്തും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പരീക്ഷക്ക്‌ ശേഷം 21ന്‌ ഓണാവധി തുടങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home