സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ; വേണുജി, കൈതപ്രം, ജയപ്രകാശ് കുളൂർ എന്നിവർക്ക് ഫെലോഷിപ്പ്

കൈതപ്രം, ജയപ്രകാശ് കൂളൂർ, വേണുജി
തൃശൂർ: 2025ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യൻ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂർ എന്നിവർക്കാണ് ഫെലോഷിപ്പ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയിൽ വരുന്ന വിവിധ കലാമേഖലകളിൽ സമഗ്രസംഭാവനകൾ നൽകിയ പ്രതിഭകൾക്കാണ് ഫെലോഷിപ്പ് നൽകുന്നത്.
2025 ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. ജീവിതം കലാപ്രവർത്തനത്തിന് സമർപ്പിക്കുകയും പല കലാതലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിർന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അവാർഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമർപ്പണ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
വേണുജി
കൈതപ്രം
ജയപ്രകാശ് കുളൂർ
അവാർഡ്
ഗുരുപൂജ പുരസ്‌കാരം
ചിറയിൻകീഴ് ഡോ.ജി ഗംഗാധരൻ നായർ പുരസ്‌കാരം നിധീഷ് പൂക്കാടിന്
അമേച്വർ നാടകരംഗത്തെ മികച്ച രംഗശില്പിക്കുള്ള 2025 ലെ ചിറയിൻകീഴ് ഡോ.ജി ഗംഗാധരൻ നായർ പുരസ്‌കാരം നിധീഷ് പൂക്കാടിന് ലഭിച്ചു.30,000 രൂപയും ശില്പവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.ചിറയിൻകീഴ് ഡോ.ജി ഗംഗാധരൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്നി കാഞ്ചന. കെ അക്കാദമിയുമായി സഹകരിച്ചാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
അക്കാദമി കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി,വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പി ആർ, അക്കാദമി നിർവ്വാഹക സമിതി അംഗം രേണു രമാനാഥ് എന്നിവർ സംബന്ധിച്ചു









0 comments