ad
Deshabhimani

കേരളത്തെ റബ്ബറധിഷ്ഠിത വ്യവസായ ഹബ്ബാക്കാൻ കെആർഎൽ; സംരംഭക പുസ്തകം പ്രകാശിപ്പിച്ചു

rubber ltd
വെബ് ഡെസ്ക്

Published on Oct 06, 2025, 07:23 PM | 1 min read

കൊച്ചി: റബ്ബറധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ എൽഡിഎഫ് സർക്കാർ പുതുതായി രൂപം നൽകിയ പൊതുമേഖലാ സ്ഥാപനമായ കേരളാ റബ്ബർ ലിമിറ്റഡ് പുതിയ ചുവടുവെപ്പിന് തയ്യാറെടുക്കുകയാണ്.


റബ്ബര്‍ അധിഷ്ഠിത ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കള്‍, നിര്‍മ്മാണ പ്രക്രിയകള്‍, ഉല്‍പ്പന്ന സവിശേഷതകള്‍, ആഭ്യന്തര കയറ്റുമതി വിപണന സാദ്ധ്യതകള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങളിലെത്തേക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. സംരംഭകരാകാൻ ആഗ്രഹിക്കുന്നവരെ ഉൾപ്പെടെ ആകർഷിക്കുന്ന ഇത്തരം വിവരങ്ങൾ ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് കെആർഎൽ. മന്ത്രി പി രാജീവ് പുസ്തകം പ്രകാശിപ്പിച്ചു.


"പൊതുമേഖലയെ കൈയ്യൊഴിയുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന ദേശീയ സാഹചര്യത്തിലാണ് നേർവിപരീത ദിശയിൽ സഞ്ചരിച്ച് കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുന്നത്. നിലവിലുള്ള പൊതുമേഖലയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ പുതിയ സ്ഥാപനങ്ങൾ പൊതുമേഖലയിൽ ആരംഭിക്കാനും കഴിയുന്നു എന്നത് കേരളത്തിൻ്റെ മാത്രം നേട്ടമാണ്. കൈപ്പുസ്തകമെന്ന നിലയിൽ റബ്ബര്‍ അധിഷ്ഠിത വ്യവസായ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകരമായിരിക്കും ഇത്" - പി രാജീവ് ഫേസ്‌ബുക്കിൽ കുറിച്ചു.

\




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home