ad
Deshabhimani

print edition മഞ്ഞ കാർഡുകാർക്ക്‌ 60 കിലോ അരി

Ration card.jpg
വെബ് ഡെസ്ക്

Published on Apr 01, 2026, 02:32 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മേയിലെ റേഷൻ ഭക്ഷ്യധാന്യം മുൻകൂറായി വിതരണം ചെയ്യും. ഇതുപ്രകാരം മഞ്ഞ കാർഡുകാർക്ക്‌ 60 കിലോ അരിയും നാല്‌ കിലോ ഗോതന്പും ആറ്‌ പാക്കറ്റ്‌ ആട്ടയും ലഭിക്കും. 7 രൂപ നിരക്കിലാണ്‌ ആട്ട. പിങ്ക്‌ കാർഡിലെ ഒരംഗത്തിന്‌ എട്ട്‌ കിലോ വീതം അരി ലഭിക്കും.


രണ്ട്‌ കിലോ ഗോതന്പും നാലംഗങ്ങളുളള കാർഡിൽ 8 പാക്കറ്റ്‌ ആട്ടയും ലഭിക്കും. നീലകാർഡിൽ ഓരോ അംഗത്തിനും നാല്‌ കിലോ അരി വീതം നാലുരൂപയ്ക്ക്‌ നൽകും. അധികമായി അഞ്ച്‌ കിലോ അരിയും ലഭിക്കും. കിലോയ്ക്ക്‌ 10.90 രൂപ നിരക്കിലാണിത്‌. താലൂക്കിൽ സ്റ്റോക്കനുസരിച്ച്‌ കാർഡിന്‌ രണ്ട്‌ കിലോമുതൽ ആറുകിലോവരെ ആട്ടയും നൽകും. കിലോയ്ക്ക്‌ 17 രൂപ നിരക്കിലാണിത്‌.


വെള്ള കാർഡിന്‌ 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കും. സ്റ്റോക്ക്‌ അനുസരിച്ച്‌ രണ്ടുമുതൽ ആറുകിലോവരെ ആട്ട ലഭിക്കും. കിലോയ്ക്ക്‌ 17 രൂപ നിരക്കിലാണത്‌. ബ്ര‍ൗൺ കാർഡിന്‌ നാല്‌ കിലോ അരി ലഭിക്കും. (കിലോ 10.90).


സ്റ്റോക്ക്‌ അനുസരിച്ച്‌ കാർഡിന്‌ രണ്ടുകിലോ ആട്ട നൽകും. (കിലോ 17 രൂപ). ബുധൻ മുതൽ വെള്ളിവരെ റേഷൻകടയ്ക്ക്‌ അവധിയാണ്‌ ഏപ്രിൽ മാസത്തെ റേഷൻ വിഹിതം നാലുമുതൽ വിതരണം ചെയ്യും. 3-0 വരെ വാങ്ങിക്കാം. മെയ്‌ മാസത്തെ റേഷൻ വിഹിതം മെയ്‌ 30 വരെയും നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home