മഴ കനക്കും: 5 ജില്ലകളിൽ യെല്ലോ അലർട്ട്

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വ്യാഴാഴ്ച, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടുങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ബുധനാഴ്‌ച, സംസ്ഥാനത്താകെ സാമാന്യം വ്യാപകമായി മഴ പെയ്തു. റാന്നിയിൽ ഒമ്പത് സെന്റീമീറ്റർ മഴ ലഭിച്ചു. മഴ പെയ്തിട്ടും ഉയർന്ന താപനിലയിൽ മാറ്റമുണ്ടായില്ല. പുനലൂരിൽ ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.









0 comments