ad
Deshabhimani

മഴ കഴിഞ്ഞിട്ടില്ല..! കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ്

rain kerala

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 12, 2026, 03:13 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


കാലവർഷക്കെടുതി മൂലം സംസ്ഥാനത്തെ പല ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി മഴയ്ക്ക് ശമനമുണ്ടായതോടെ പലഭാഗത്തും വെള്ളമിറങ്ങുകയും ജനജീവിതം സാധാരഗതിയിലാകുകയും ചെയ്തു.


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (13/08/2026) രാവിലെ 2.30 വരെ 1 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home