Deshabhimani

print edition ആസൂത്രണ ബോർഡ് ചീഫ് തസ്‌തിക; പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

state planning board
വെബ് ഡെസ്ക്

Published on Oct 10, 2026, 12:32 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്കുള്ള പുതുക്കിയ റാങ്ക് പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. മൂല്യനിർണയത്തിലെ സാങ്കേതിക പിഴവിനെത്തുടർന്ന് ആദ്യ റാങ്ക് പട്ടിക റദ്ദാക്കി പുനർമൂല്യ നിർണയം നടത്തിയിരുന്നു. തുടർന്നാണ്‌ കാറ്റഗറി നമ്പർ 249/2022 പ്രകാരമുള്ള പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്‌. ആദ്യ പട്ടികയിൽ പരാതി ഉന്നയിച്ച ഉദ്യോഗാർഥി ശ്യാം കൃഷ്‌ണനാണ്‌ ഒന്നാം റാങ്ക്‌. ആദ്യ പട്ടികയിൽ ഒന്നാമതായിരുന്ന അരുൺ ജെ പ്രതാപിന്‌ അഞ്ചാം റാങ്കാണ്‌.


ഒമ്പതുമുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം നടത്തിയില്ലെന്ന്‌ പിഎസ്‌സി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ റാങ്ക്‌ പട്ടിക റദ്ദാക്കി പുനർ മ‍ൂല്യനിർണയം നടത്തിയത്‌. വിഷയത്തിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്നുണ്ട്‌.

ഇതോടൊപ്പം നടന്ന മറ്റു രണ്ടു തസ്തികകളായ ചീഫ് (പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ), ചീഫ് ( പെഴ്സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ) എന്നീ തസ്തികകളിലെ ഒന്നാം റാങ്കിൽ മാറ്റമില്ല. ചീഫ് (പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ) തസ്‌തികയിൽ നേരത്തേ ഒന്നാം റാങ്ക് നേടിയ സജിമോനാണ് ഇപ്പോഴും ഒന്നാം റാങ്ക്. ചീഫ് (പെഴ്സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ) തസ്തികയിൽ ടി എൽ ശ്രീകുമാർ മാത്രമാണ് പട്ടികയിലുള്ളത്.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home