print edition ജയിലിന് പകരം ജസ്റ്റിസ് ഹോം


റഷീദ് ആനപ്പുറം
Published on Sep 16, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ തടവറകളുടെ ‘പ്രിസൺ, ജയിൽ’ എന്നീ പേരുകൾ മാറ്റുന്നു. ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോം’ എന്നാക്കണമെന്ന നിർദേശം സർക്കാരിന് സമർപ്പിച്ചെന്ന് ജയിൽ മേധാവി എസ് ശ്രീജിത്ത് വ്യക്തമാക്കി.
സെൻട്രൽ ജയിൽ – കറക്ഷണൽ ആൻഡ് മാനേജ്മെന്റ് സെന്റർ, അതി സുരക്ഷാ ജയിൽ– മാക്സിമം കറക്ഷണൽ ആൻഡ് മാനേജ്മെന്റ് സെന്റർ, ഓപ്പൺ ജയിൽ– കറക്ഷണൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം, ജില്ലാ ജയിൽ– ഡിസ്ട്രിക്ട് ട്രാൻസിറ്റ് ജസ്റ്റിസ് ഹോം, വനിതാ ജയിൽ– ട്രാൻസിറ്റ് ജസ്റ്റിസ് ഹോം ഫോർ വുമൺ, വനിതാ ഓപ്പൺ ജയിൽ– കറക്ഷണൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം ഫോർ വുമൺ, സബ് ജയിൽ എന്നിവയുടേത് ട്രാൻസിറ്റ് ജസ്റ്റിസ് ഹോം എന്നും സ്പെഷ്യൽ സബ് ജയിലിന്റേത് സ്പെഷ്യൽ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം എന്നുമാണ് മാറ്റുക.
ജയിൽ ആസ്ഥാനത്തിന്റെ പേര് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ് എന്നത് ഡിപ്പാർട്മെന്റ് ഓഫ് കറക്ഷണൽ സർവീസസ് സെന്റർ എന്നാക്കാനും ആലോചനയുണ്ട്. നിർദേശത്തിന് ഇതുവരെ ആഭ്യന്തര വകുപ്പ് അനുമതി നൽകിയിട്ടില്ല.









0 comments