ad
Deshabhimani

print edition ഓണക്കാലത്തെ വിമാനക്കൊള്ള: പ്രവാസിസംഘം മാർച്ച്‌

Pravasi sangham.jpg

വിമാന ടിക്കറ്റിന്റെ അന്യായ വിലവർധനവിനെതിരെ കേരള പ്രവാസി സംഘം സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിൽവരുന്ന പ്രവാസികളെ വിമാനടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം എജീസ് ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ടിക്കറ്റ് നിരക്കിൽ പത്തിരട്ടിയോളം വർധനയാണ് ഓണക്കാലത്ത്‌ വരുത്തിയത്.


കോടതിവിധികൾപോലും മാനിക്കാതെയുള്ള ആകാശക്കൊള്ളയിൽ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. മാർച്ച്‌ ജില്ലാ ട്രഷറിയുടെ മുന്നിൽനിന്ന്‌ ആരംഭിച്ചു. ധർണ സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു.


സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം ബി എൽ അനിൽകുമാർ, പൂവച്ചൽ നാസർ, ആർ സതികുമാർ, വി ജോബോയ്, പാപ്പനംകോട് നാസർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home