അവധിക്കാലം സ്ക്രീനിന് പുറത്താവട്ടെ; നിർദേശങ്ങളുമായി കേരള പൊലീസ്

എ ഐ പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അവധിക്കാലം വിനോദങ്ങൾക്കുള്ളതാണ്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷയും നാം ഉറപ്പാക്കേണ്ടതുണ്ട്. മക്കളുടെ ഓൺലൈൻ ലോകം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി കേരള പൊലീസ്. സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടവ
അപരിചിതരോട് സൗഹൃദം വേണ്ടേ വേണ്ട: അപരിചിതരുമായി ഓൺലൈനിൽ ചാറ്റ് ചെയ്യുന്നത് അപകടമാണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.
വിവരങ്ങൾ കൈമാറരുത്: ഫോട്ടോകൾ, വീഡിയോകൾ, ഫോൺ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്ന് പഠിപ്പിക്കുക.
ലിങ്കുകൾ ശ്രദ്ധിക്കുക: സംശയാസ്പദമായ ലിങ്കുകൾ, ഗെയിമുകൾ, ആപ്പുകൾ എന്നിവ തുറക്കരുതെന്ന് അറിയിക്കുക.
മേൽനോട്ടം അത്യാവശ്യം: സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കളുടെ നിരീക്ഷണത്തിൽ മാത്രമായി പരിമിതപ്പെടുത്തുക. അവർ കാണുന്ന ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കുക.
സ്ക്രീൻ സമയം നിയന്ത്രിക്കുക: ദിവസം മുഴുവൻ ഫോണിൽ ചെലവഴിക്കുന്നത് ഒഴിവാക്കി കളികളെ വായനയ്ക്കും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും പ്രോത്സാഹിപ്പിക്കുക.
സൈബർ ഭീഷണികൾ: സൈബർ ബുള്ളിയിംഗ്, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുക.









0 comments