print edition പ്ലസ് ടു ഫലം ഇന്ന്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ചൊവ്വാഴ്‌ച അറിയാം. മന്ത്രി എൻ ഷംസുദീൻ പകൽ മൂന്നിന് ഫലപ്രഖ്യാപനം നടത്തും. വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
വെബ്സൈറ്റുകൾ:nammudekeralam.kerala.gov.in, www.re sults.hse.k erala.gov.in, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in, www.results.kit e.kerala.gov.in, examresu lts.kerala.gov.in. മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala.
പ്ലസ് വൺ പ്രവേശനം: ജൂൺ മൂന്നുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലാണ് പ്രവേശനം. ജൂൺ ആറിന് ട്രയൽ അലോട്ട്‌മെന്റും 15ന് ഒന്നാം അലോട്ട്‌മെന്റും നടക്കും.
മുഖ്യഘട്ടത്തിൽ ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളാണ് ഉണ്ടാകുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ https://hscap.kerala.gov.in/ ലെ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷിക്കേണ്ടത്.











0 comments