ad
Deshabhimani

print edition പ്ലസ്‌ വൺ മൂന്നാം അലോട്ട്‌മെന്റ്‌ നാളെ: സ്ഥിരപ്രവേശനത്തിന്‌
1.74 ലക്ഷം സീറ്റ്‌; കുറവ്‌ 1.27 ലക്ഷം

plus one
വെബ് ഡെസ്ക്

Published on Jun 27, 2026, 12:05 AM | 1 min read

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ്‌ പട്ടിക ഞായറാഴ്‌ച.

പുതുതായി അലോട്ട്‌മെന്റ്‌ 87,994 സീറ്റുകളിലാണ്‌. ഇതിൽ 77,334 സീറ്റ്‌ ആദ്യ രണ്ട്‌ അലോട്ട്‌മെന്റിലും ഒഴിഞ്ഞുകിടക്കുന്നവയാണ്‌. 10,431 സീറ്റ്‌ അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും ചേരാത്തതിനാലും 229 എണ്ണം വിവിധ അപാകത്തിൽ അലോട്ട്‌മെന്റ്‌ റദ്ദായതിനാൽ ശേഷിച്ചവയുമാണ്‌. ഇ‍ൗ സീറ്റുകളും ആദ്യ രണ്ട്‌ അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നടന്ന 86,084 സീറ്റും ഉൾപ്പെടെ 1,74,078 സീറ്റുകളാണ്‌ സ്ഥിര പ്രവേശനത്തിനുള്ളത്‌. ആകെ 4,44,772 അപേക്ഷയാണ്‌ പ്ലസ്‌ വൺ പ്രവേശനത്തിന്‌ ലഭിച്ചത്‌. 1,43,351 പേർ സ്ഥിരപ്രവേശനം നേടി. നിലവിലെ കണക്കനുസരിച്ച്‌ മുഖ്യഘട്ടം പൂർത്തിയാകുമ്പോൾ 1,27,343 പേർക്ക്‌ മെറിറ്റ്‌ സീറ്റിൽ പ്രവേശനം ലഭിക്കില്ല.


​തിങ്കൾ രാവിലെ 10 മുതൽ ചൊവ്വ വൈകിട്ട്‌ അഞ്ച്‌ വരെയാണ്‌ മൂന്നാം അലോട്ട്‌മെന്റിൽ പ്രവേശനം. അലോട്ട്‌മെന്റ്‌ ലഭിക്കുന്ന മുഴുവൻ പേരും ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം. ആദ്യ രണ്ട്‌ അലോട്ട്‌മെന്റിലും ഉയർന്ന ഓപ്‌ഷൻ ലഭിക്കാത്തവർക്ക്‌ താൽക്കാലിക പ്രവേശനത്തിന്‌ അവസരം ഉണ്ടായിരുന്നു. മുഖ്യഅലോട്ട്‌മെന്റിൽ ഉൾപ്പെടാത്തവർക്ക്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷിക്കാം. ജൂലൈ ആറിനാണ്‌ പ്ലസ്‌ വൺ ക്ലാസുകൾ തുടങ്ങുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home