പ്ലസ് വൺ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വെബ്സൈറ്റിൽ ലഭിക്കാൻ വൈകും

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷഫലം പ്രഖ്യാപിച്ചു. 62.01 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 60.76 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലമാണ് ലഭ്യമായത്. അതിൽ 2,50,981 പേർ 30 ശതമാനം മാർക്ക് നേടി ജയിച്ചു.
ദേശീയ തലത്തിൽ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതിനാൽ, പരീക്ഷാ ഫലങ്ങൾ സൈറ്റുകളില്‍ ലഭ്യമാകാൻ വൈകുമെന്ന് പരീക്ഷാ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു. പരീക്ഷ ഫലം നേരത്തെ മൂന്നു മണിക്ക് വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
2026 മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റി വച്ച ഗൾഫ് കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഇൗ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത് പ്രസിദ്ധീകരിക്കുന്നതിനാലാണ് ഫലം വൈകിയത്.
ഔദ്യോഗിക ഫല പ്രഖ്യാപന വെബ്‌സൈറ്റുകൾ
results.kerala.gov.in
examresults.kerala.gov.in
www.results.kite.kerala.gov.in
results.digilocker.gov.in
nammudekeralam.kerala.gov.in
പരീക്ഷാ ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ
SAPHALAM 2026
iExaMS-Kerala











0 comments