പ്ലസ് വൺ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും നീട്ടി

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷഫലം ജൂലൈ 17ന് പ്രസിദ്ധീകരിക്കും. ഇത് രണ്ടാം തവണയാണ് ഫലപ്രഖ്യാപനം മാറ്റിവെക്കുന്നത്. ജൂൺ 10ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പിന്നീട് അത് ജൂലൈ 15ലേക്ക് നീട്ടുകയായിരുന്നു.
2026 മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റി വച്ച ഗൾഫ് കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഇൗ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത് പ്രസിദ്ധീകരിക്കുന്നതിനാലാണ് ഫലം വൈകിയതെന്നാണ് നേരത്തെ പരീക്ഷാ ജോയിന്റ് ഡയറക്ടർ കെ മാണിക്യരാജ് അറിയിച്ചത്.
വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റുകൾ:nammudekeralam.kerala.gov.in, www.re sults.hse.k erala.gov.in, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in, www.results.kit e.kerala.gov.in, examresu lts.kerala.gov.in. മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala










0 comments