ad
Deshabhimani

print edition പ്ലസ്‌ വൺ: ഇതുവരെ 1.29 ലക്ഷം അപേക്ഷകൾ

school students kerala
വെബ് ഡെസ്ക്

Published on May 27, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് ചൊവ്വ വൈകിട്ട്‌ അഞ്ച്‌ വരെ അപേക്ഷിച്ചത് 1,29,338 പേര്‍. കൂടുതല്‍ അപേക്ഷകര്‍ മലപ്പുറം ജില്ലയിലാണ്. 16,046 പേര്‍. പാലക്കാട് (12,503) ആണ് രണ്ടാമത്‌. 1,57,417 പേര്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തു.


പൊതുവിദ്യാലയങ്ങളില്‍നിന്നുള്ള 1,22,062 പേരും സിബിഎസ്ഇയിൽനിന്ന്‌ 5486 പേരും ഐസിഎസ്ഇയില്‍നിന്നുള്ള 544 പേരും മറ്റുള്ളവിഭാഗത്തില്‍ 1250 പേരും അപേക്ഷിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍നിന്നുള്ള 286 അപേക്ഷകളും ഇതുവരെ ലഭിച്ചു.


ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ജൂൺ മൂന്ന് വരെയാണ്. ജൂൺ എട്ടിന് ട്രയൽ അലോട്ട്‌മെന്റും 15ന്‌ ഒന്നാം അലോട്ട്‌മെന്റും നടക്കും. മുഖ്യഘട്ടത്തിൽ മൂന്ന്‌ അലോട്ട്‌മെന്റുകളുണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ https://hscap.kerala.gov.in/ വെബ്‌സൈറ്റിലെ ക്യാൻഡിഡേറ്റ്‌ ലോഗിനിലൂടെയാണ്‌ ഹയർ സെക്കൻഡറി പ്ലസ്‌ വൺ പ്രവേശനത്തിന്‌ അപേക്ഷിക്കേണ്ടത്‌. ഒരു ജില്ലയിലേക്ക്‌ ഒന്നിൽ കൂടുതൽ അപേക്ഷ നൽകരുത്‌. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വോട്ട സീറ്റുകളിലേക്ക്‌ അതാത്‌ സ്‌കൂളുകളിൽ അപേക്ഷ നൽകണം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കും ഏകജാലക സംവിധാനത്തിലാണ്‌ പ്രവേശനം. എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home