ad
Deshabhimani

print edition കെപിപിഎൽ ബദൽ

kerala paper products limtd

കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌

avatar
മുഹമ്മദ്‌ ഹാഷിം

Published on Mar 24, 2026, 12:00 AM | 1 min read

കോട്ടയം : വ്യവസായത്തിൽ കേരളത്തിന്റെ തലപ്പൊക്കമാണ്‌ ഇന്ന്‌ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ (കെപിപിഎൽ). ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ (എച്ച്‌എൻഎൽ) 2019ൽ കേന്ദ്രം അടച്ചുപൂട്ടിയപ്പോൾ കരുതലിന്റെ കരങ്ങളുമായി എത്തിയത്‌ എൽഡിഎഫ്‌ സർക്കാർ. സർക്കാർ സഹായത്തോടെ 741 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമുണ്ട്‌. 541 കോടി രൂപ ബാങ്കുകളുടെ കൺസോര്‍ഷ്യം വഴിയാണ്‌. 2019ൽ സ്ഥാപനം കേന്ദ്രം അടച്ചുപൂട്ടിയപ്പോൾ 460 സ്ഥിരം ജീവനക്കാരും 300 താൽക്കാലിക ജീവനക്കാരും 200 ട്രെയിനികളുമാണുണ്ടായിരുന്നത്‌. മിക്കവരും സ്വയം വിരമിച്ചു.


2022 ജനുവരി ഒന്നിന്‌ കെപിപിഎൽ പ്രവർത്തനമാരംഭിക്കുന്പോൾ 181 ജീവനക്കാരും 200 താൽക്കാലിക ജീവനക്കാരും 100 ഓളം ട്രെയിനികളുമുണ്ടായിരുന്നു. 181 ജീവനക്കാരെ സ്ഥിരപ്പെടുത്തി മന്ത്രിസഭ ഉത്തരവിറക്കി. ഗുണമേന്മയുള്ള പത്രക്കടലാസ്‌ കുറഞ്ഞ വിലയ്ക്കാണ്‌ ഇന്ന്‌ നൽകുന്നത്‌. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, തെലുഗു, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകളിലെ 28 പത്രങ്ങൾക്കായി ന്യൂസ്‌പ്രിന്റ്‌ ഉൽപാദിപ്പിക്കുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഇക്കണോമിക്‌ ടൈംസ്‌, ഹിന്ദു, ഇന്ത്യൻ എക്‌സ്‌പ്രസ്‌, ദൈനിക്‌ ഭാസ്‌ക്കർ, പ്രജാശക്തി, ഗുജറാത്തി സമാചാർ, ദിനകരൻ, ദിനതന്തി, ദിനമലർ തുടങ്ങിയ പത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.


ഗുണമേന്മയുള്ള പത്ര കടലാസ്‌


​"ഗുണമേന്മയുള്ള കടലാസാണ്‌. ആവശ്യപ്പെടുന്ന സമയത്ത്‌ കിട്ടും. വിദേശത്തുനിന്ന്‌ സമയത്ത്‌ കിട്ടണമെന്നില്ല. വലിയ ഓർഡറും കൊടുക്കണം. ഇവിടെ ചെറിയ ഓർഡറും സ്വീകരിക്കും. പ്രാദേശിക പത്രങ്ങൾക്ക്‌ വലിയ സഹായമാണ് കെപിപിഎൽ. കേരള സർക്കാർ ഏറ്റെടുത്ത ശേഷം കന്പനിക്ക്‌ നല്ല കാര്യശേഷിയാണുണ്ടായി. ഇന്ത്യൻ ന്യൂസ്‌ പേപ്പർ സൊസൈറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്പോൾ മറ്റ്‌ സ്ഥാപനങ്ങളും വലിയ മതിപ്പാണ്‌ കെപിപിഎല്ലിനെ കുറിച്ച്‌ പ്രകടിപ്പിക്കുന്നത്‌. സർക്കാർ ഉടമസ്ഥതയിലുള്ള ഏക പത്രക്കടലാസ്‌ ഉൽപ്പാദക സ്ഥാപനമാണിത്‌ - ​സി മഹേഷ്‌ കുമാർ, ചീഫ്‌ ഫിനാൻഷ്യൽ ഓഫീസർ, ‘ദിനകരൻ’ ദിനപത്രം, സൺ ഗ്രൂപ്പ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home