ad
Deshabhimani

print edition കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷൻ പ്രതിഷേധ മാർച്ച്‌; പാലിയേറ്റീവ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

Palliative.jpg

കേരളാ പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷൻ (സിഐടിയു) സെക്രട്ടറിയറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. യുഡിഎഫ്‌ സർക്കാർ ഫണ്ട്‌ നൽകാതായതോടെ സംസ്ഥാനത്താകെ പാലിയേറ്റീവ്‌ സേവനങ്ങൾ നിലച്ച സ്ഥിതിയാണ്‌. വേതന കുടിശ്ശിക ഉടൻ അനുവദിച്ച്‌ പാലിയേറ്റീവ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം.


എൽഡിഎഫ്‌ സർക്കാർ കമ്യൂണിറ്റി പാലിയേറ്റീവ്‌ നഴ്‌സുമാരുടെ ഓണറേറിയം വർധിപ്പിച്ച്‌ കൃത്യമായി നൽകിയിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

ആശ്വാസകിരണം, ക്യാൻസർ പെൻഷൻ, ഡയാലിസിസ് പെൻഷൻ തുടങ്ങിയവ ഉടൻ വിതരണം ചെയ്യുക, രാഷ്ട്രീയപ്രേരിത പിരിച്ചുവിടൽ അവസാനിപ്പിച്ച്‌ പാലിയേറ്റീവ് നഴ്‌സുമാരെ സ്ഥിരപ്പെടുത്തുക, വേതനവർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബീന സന്തോഷ് അധ്യക്ഷയായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ രാമു, ജില്ലാ കമ്മിറ്റിയംഗം സുന്ദരം, ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ പ്രസന്ന സുരേഷ്, സുജമ്മാ സെബാസ്റ്റ്യൻ, അജിതാറാണി, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ലൗലി, സീതാലക്ഷ്മി, ജോ. സെക്രട്ടറി അജിതാ റാണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home