ad
Deshabhimani

നവകേരള നിർമിതിക്ക് വഴികാട്ടിയായി അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന് തുടക്കം

padana congress
വെബ് ഡെസ്ക്

Published on Feb 21, 2026, 10:13 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിന് പുത്തൻ ദിശാബോധം നൽകുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന് തലസ്ഥാനത്ത് തുടക്കം. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഠനകോൺഗ്രസ് ഇന്ന് രാവിലെ എകെജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി 46 ചർച്ചാസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം, ഹസൻ മരയ്‌ക്കാർ ഹാൾ, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ 18 വേദികളിലായി ഏകദേശം 3000 പ്രതിനിധികൾ ഈ സംവാദങ്ങളുടെ ഭാഗമാകും. കേരളത്തിന്റെ വികസനാനുഭവത്തിന്റെ അന്താരാഷ്‌ട്രപ്രാധാന്യം, മതേതരവും പുരോഗമനാത്മകവുമായ സംസ്‌കാരം, കേരളത്തിന്‌ ഒരു ശാസ്‌ത്രസാങ്കേതികനയം, പതിനാറാം ധനകാര്യ കമീഷന്റെ അവാർഡ്‌ എന്നീ വിഷയങ്ങളിൽ സിമ്പോസിയം നടക്കും.


കേന്ദ്ര സർക്കാർ കേരളത്തോട് പുലർത്തുന്ന രാഷ്ട്രീയ വിവേചനവും സാമ്പത്തിക ഉപരോധങ്ങളും ചർച്ചകളിൽ പ്രധാന വിഷയമാകും. പ്രതിസന്ധികളെ മറികടന്ന് മുന്നേറാനുള്ള ബദൽ വികസന നയരൂപീകരണത്തിനാണ് സമ്മേളനം ഊന്നൽ നൽകുന്നത്. ഞായറാഴ്ച പകൽ രണ്ടിന് എകെജി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home