ad
Deshabhimani

print edition മാനദണ്ഡപ്രകാരം 
പൊതുസ്ഥലംമാറ്റം നടപ്പാക്കണം: 
എൻജിഒ യൂണിയൻ

Kerala NGO Union.jpg
വെബ് ഡെസ്ക്

Published on May 16, 2026, 12:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുസ്ഥലംമാറ്റം മുൻ വർഷങ്ങളിലേതുപോലെ മാനദണ്ഡപ്രകാരം നടപ്പാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് എൻജിഒ യൂണിയൻ. ജീവനക്കാരിൽനിന്ന് ഓൺലൈൻ മുഖാന്തരം അപേക്ഷ ക്ഷണിച്ച് നടപടിക്രമങ്ങളിലൂടെയാണ് അന്തിമപട്ടിക തയ്യാറാക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ അന്തിമപട്ടിക പ്രസിദ്ധീകരിച്ച് സ്ഥലംമാറ്റം നടത്തിയിരുന്നില്ല.

അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് പൊതുസ്ഥലംമാറ്റം പ്രാവർത്തികമാക്കുന്ന രീതിയിലാണ് വകുപ്പുകൾ സമയക്രമം നിശ്ചയിച്ച് പൊതുസ്ഥലംമാറ്റം നടത്തുന്നത്. എന്നാൽ ജീവനക്കാരെ തോന്നുംപോലെ സ്ഥലംമാറ്റി കൈക്കൂലിയും സ്വജനപക്ഷപാതവും നിയമവിരുദ്ധതയും മുഖമുദ്രയാക്കാനാണ് ശ്രമിക്കുന്നത്.

പുതിയ അധ്യയനവർഷം ആരംഭിക്കാൻ ഇനി കഷ്ടിച്ച് രണ്ടാഴ്ചമാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home