Deshabhimani

print edition എല്ലാ ജില്ലകളിലും മഴ കുറഞ്ഞു; മഴക്കുറവുമായി കാലവർഷം പിൻവാങ്ങുന്നു

Heavy Rain Alert
avatar
സ്വന്തം ലേഖകൻ

Published on Sep 30, 2026, 12:58 AM | 1 min read

ആലപ്പുഴ : തെക്കുപടിഞ്ഞാറൻ കാലവർഷം ബുധനാഴ്‌ച അവസാനിക്കാനിരിക്കെ സംസ്ഥാനത്താകെ 28 ശതമാനം മഴകുറഞ്ഞു. കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ കാലവർഷം കണക്കാക്കുന്ന ജൂൺ ഒന്നുമുതൽ സെപ്‌തംബർ 29 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1446.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2010.7 മില്ലിമീറ്ററാണ്. 564.3 മില്ലീലിറ്ററിന്റെ കുറവ്‌.


സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സാധാരണയായി ലഭിക്കേണ്ടതിലും മഴ കുറഞ്ഞു. വയനാട്ടിലാണ്‌ ഏറ്റവും കുടുതൽ മഴ കുറഞ്ഞത്‌. 53 ശതമാനം. സാധാരണ 2457.5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത്‌ 1149.9 മാത്രമാണ്‌ ലഭിച്ചത്‌. ഇടുക്കിയിൽ 46 ശതമാനവും കൊല്ലത്ത് 38 ശതമാനവും ആലപ്പുഴയിൽ 32 ശതമാനവും പാലക്കാട്ടും തൃശൂരിലും 30 ശതമാനം വീതവും കുറവുണ്ടായി.

എറണാകുളം (28), മലപ്പുറം (27), കാസർകോട് (17), കോഴിക്കോട് (17), കോട്ടയം (16), തിരുവനന്തപുരം (15), കണ്ണൂർ (12), പത്തനംതിട്ട (11) എന്നിങ്ങനെയാണ്‌ വിവിധ ജില്ലകളിൽ മഴ കുറഞ്ഞത്‌. കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിൽ 29 ശതമാനവും മാഹിയിൽ 24 ശതമാനവും മഴ കുറഞ്ഞു.


ആഴ്‌ചതിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മഴയുടെ വിതരണത്തിൽ വലിയ വ്യത്യാസമാണുണ്ടായത്‌. ആദ്യആഴ്‌ച കേരളത്തിൽ സാധാരണയേക്കാൾ 46 ശതമാനം അധികമഴ ലഭിച്ചെങ്കിലും രണ്ടാംവാരംമുതൽ എട്ടാംവാരംവരെ വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാംവാരം 60 ശതമാനവും മൂന്നാംവാരം 68 ശതമാനവും ആറ്‌, ഏഴ്‌ ആഴ്‌ചകളിൽ 56 ശതമാനം വീതവും മഴക്കുറവുണ്ടായി. ഒമ്പതാമത്തെ ആഴ്‌ച കേരളത്തിൽ സാധാരണയേക്കാൾ 111 ശതമാനം അധികമഴ ലഭിച്ചു. എന്നാൽ തുടർന്നുള്ള ആഴ്‌ചകളിൽ വീണ്ടും മഴക്കുറവുണ്ടായി. 14–-ാം വാരത്തിൽ 95 ശതമാനവും 15–-ാം വാരം 91 ശതമാനവും 16–-ാം വാരം 28 ശതമാനവും മഴ കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home