ad
Deshabhimani

മഴ തന്നെ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Heavy Rain
വെബ് ഡെസ്ക്

Published on May 29, 2026, 07:28 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കേരള തീരത്തേക്ക് എത്തുന്നതിന് പ്രകൃതിയിൽ അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്.


ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. അറബിക്കടലിനു മുകളിലും ബംഗാൾ ഉൾക്കടലിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനമാണ് നിലവിൽ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കാൻ കാരണം.


വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.


ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും മലയോരമേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.


ഇന്ന് രാവിലെ മുതൽ തന്നെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ആകാശം മേഘാവൃതവും മഴ തുടരുന്നതുമായ അവസ്ഥയാണ്.


മെയ് ആദ്യവാരം തൊട്ട് തന്നെ സംസ്ഥാനത്ത് ഇക്കുറി വേനൽമഴ ലഭിച്ചു തുടങ്ങിയിരുന്നു. രണ്ടാം വാരത്തോടെ വേനൽമഴ കൂടുതൽ ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കൃത്യസമയത്ത് തന്നെ കാലവർഷവും കേരളത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home