ad
Deshabhimani

വിദേശ സഞ്ചാരികളെ വരവേൽക്കാൻ ഇനി 'കേരള മോഡൽ'; ജാക്ക് ഹീറ്റണിന്റെ മനം കവർന്ന് ആലപ്പുഴ

alappuzha

ജാക്ക് ഹീറ്റൺ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍

വെബ് ഡെസ്ക്

Published on Apr 04, 2026, 01:14 PM | 1 min read

ആലപ്പുഴ: ഇപ്പോൾ സോഷ്യൽമീഡിയയിലാകെ വൈറലാകുന്നത് വ്ലോ​ഗറായ ജാക്ക് ഹീറ്റണിന്റെ ഇൻസ്റ്റ​ഗ്രാം വീഡിയോ ആണ്. ആലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം കേരളത്തിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നതാണ് വീഡിയോ. ഉത്തരേന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കാൾ കേരളത്തിന്റെ പ്രകൃതിഭംഗിക്ക് ഇന്ത്യ പ്രാധാന്യം നൽകണമെന്നാണ് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാക്ക് ഹീറ്റൺ തന്റെ വീഡിയോയിലൂടെ പറയുന്നത്.


ഇന്ത്യയിലുടനീളം താൻ സഞ്ചരിച്ചിട്ടുണ്ടെന്നും വിദേശ സഞ്ചാരികൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള ധാരണ തിരുത്താൻ കേരളത്തെ മുൻനിർത്തിയുള്ള പ്രചാരണം സഹായിക്കുമെന്നും ജാക്ക് പറയുന്നു. മിക്ക വിനോദസഞ്ചാരികളും ഡൽഹിയും മറ്റ് സ്ഥലങ്ങളും മാത്രമാണ് സന്ദർശിക്കുന്നത്. യഥാർത്ഥത്തിൽ വിനോദസഞ്ചാരികൾ ആസ്വദിക്കുന്ന ഇടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വലിയൊരു മാറ്റം ആവശ്യമാണ്.


കേരളം അതിമനോഹരവും വൃത്തിയുള്ളതുമാണ്. ഇവിടുത്തെ കായലുകളിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്ര തനിക്ക് ഒരിക്കലും മറക്കാനാകില്ല. അത് ഒരു അനുഭവം തന്നെയാണ്. ഇന്ത്യയിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച അനുഭവം കേരളത്തിലേതാണെന്ന് ജാക്ക് സാക്ഷ്യപ്പെടുത്തുന്നു. ഉത്തരേന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കേരളം ഏറെ വൃത്തിയുള്ളതും മനോഹരവുമാണ്.


ബഹളങ്ങളില്ലാത്ത, ശാന്തമായ അന്തരീക്ഷം സഞ്ചാരികൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. കേരളത്തിന്റെ തനിമ ആസ്വദിക്കാൻ ഹൗസ്‌ബോട്ട് യാത്രയോളം മികച്ച മറ്റൊന്നില്ല. ജാക്കിന്റെ വീഡിയോയെ പിന്തുണച്ചുകൊണ്ട് നിരവധി വിദേശികളും സ്വദേശികളും രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും പരിഷ്കൃതവും പൗരബോധവുമുള്ള ഇടമാണ് കേരളമെന്ന് പല വിദേശികളും അഭിപ്രായപ്പെടുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home