print edition ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഛോട്ടുഗ്യാസ്

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് 5 കിലോയുടെ ഛോട്ടുഗ്യാസ് സിലിണ്ടറുകളുടെ വിതരണം തുടങ്ങി. നിരവധിപേർ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് നടപടി. നിർമാണമേഖലയിൽ ഉൾപ്പെടെ തൊഴിലാളി ക്ഷാമം അനുഭവപ്പെടുകയാണ്.
അതേസമയം ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ സിലിണ്ടറുകൾ നൽകാൻ എണ്ണക്കന്പനികൾ തയ്യാറായിട്ടില്ല. മേഖലയിൽ പ്രതിസന്ധി തുടരുകയാണ്.
സിലിണ്ടറുകൾ നൽകാത്ത ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ പ്രാദേശികമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. കോഴിക്കോട്, കാസർകോട് തുടങ്ങിയ ജില്ലകളിൽ പ്രതിഷേധം നടന്നു.
കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാൻ സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ചൊവ്വാഴ്‌ചയും തുടർന്നു. വോട്ടെടുപ്പ് ദിവസവും സെക്രട്ടറിയറ്റിലെ വാർ റൂം പ്രവർത്തിപ്പിക്കും.










0 comments