Deshabhimani

print edition റിപ്പോർട്ടർ പൊളിയട്ടെ; ആർത്തട്ടഹസിച്ച്‌ 
ചാനലുകൾ

Reporter.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 12:14 AM | 1 min read

തിരുവനന്തപുരം: കമ്പനിയുടമയ്ക്കെതിരായ കേസിന്റെ പേരുപറഞ്ഞ്‌ റിപ്പോർട്ടർ ടിവി ചാനലിന്റെ വാർത്താമുറിയിൽ പൊലീസ്‌ കയറി ചവിട്ടിമെതിച്ചിട്ടും പ്രതികരിക്കാതെ, ആർത്തട്ടഹസിച്ച്‌ മലയാളത്തിലെ മറ്റ്‌ മാധ്യമങ്ങൾ. യുഡിഎഫ്‌ സ്‌തുതിപാഠകർ മാത്രമാണ്‌ തങ്ങളെന്ന്‌ ഒരിക്കൽകൂടി ഇവർ തെളിയിക്കുന്നു.


മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കിരാത നടപടിയിൽ പ്രസ്‌ക്ലബ് ഓഫ്‌ ഇന്ത്യയടക്കം ദേശീയ മാധ്യമങ്ങൾ പ്രതിഷേധിച്ചു. എന്നാൽ, കേരളത്തിലെ പരമ്പരാഗത ചാനലുകളും പത്രങ്ങളും റിപ്പോർട്ടർ പൊളിയട്ടെ എന്ന നിലപാടിലായിരുന്നു.


ന്യൂസ്‌ ഡെസ്‌കിൽ പൊലീസ്‌ കയറിയതും മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുവാങ്ങിയതും ചാനൽ സംപ്രേഷണം മുടക്കിയതും അവർക്കു തെറ്റല്ല. ലൈവ്‌ റിപ്പോർട്ടിൽ ചില മാധ്യമങ്ങളിൽ ഡോളർ പിടിച്ചു, ബാങ്ക്‌ രേഖ പിടിച്ചു തുടങ്ങി ആഹ്ലാദവചനങ്ങളും നിറഞ്ഞു. എന്നാൽ, കേസെന്തൊണെന്നോ തെരച്ചിലിൽ പൊലീസിന്‌ കിട്ടിയതെന്താണെന്നോ ആരും ചോദിച്ചില്ല.


റെയ്ഡിനെ പുകഴ്‌ത്താൻ ചിലർ അന്തിച്ചർച്ചയും സംഘടിപ്പിച്ചു. ന്യൂസ്‌ ഡെസ്‌കിൽ കയറിയത്‌ ചോദ്യംചെയ്തതിനെ ‘നാടകം’ എന്നാണ്‌ ഒരു ലേഖകൻ റിപ്പോർട്ട്‌ ചെയ്തത്‌. നാളെ ഏത്‌ മാധ്യമ സ്ഥാപനത്തിലേക്കും പൊലീസിന്‌ ഒരു കാരണവുമില്ലാതെ കടന്നുകയറാവുന്ന അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയുള്ളപ്പോഴും, സഹജീവി തകരട്ടെ എന്ന നിലപാടിലാണിക്കൂട്ടർ.


എന്നാൽ, 2020ൽ ഏഷ്യാനെറ്റിനെയും മീഡിയാവണിനെയും കേന്ദ്രസർക്കാർ വിലക്കിയപ്പോൾ എല്ലാ മാധ്യമങ്ങളും ഒറ്റക്കെട്ടായാണ്‌ ചെറുത്തത്‌. അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ ‘ഇ‍ൗ ഫാസിസ്റ്റ്‌ രീതിയെ ഒറ്റക്കെട്ടായി ചെറുക്കണം’ എന്നാണ്‌.


മന്ത്രിയായപ്പോൾ പൊലീസ്‌ നടപടി ന്യായമാണെന്നാണ്‌ മറുപടി. ഇത്തരം വിരോധാഭാസങ്ങൾക്ക്‌ നേരെ കണ്ണടയ്ക്കുന്ന ചാനലുകളുടെ നിലപാട്‌ കിടമത്സരത്തിന്റേത് മാത്രമല്ല, യുഡിഎഫിനോടുള്ള കൂറു തെളിയിക്കാനുള്ള മത്സരത്തിന്റെ ഭാഗംകൂടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home