ad
Deshabhimani

print edition മീഡിയ അക്കാദമി അപേക്ഷ ക്ഷണിച്ചു

media acedmy
വെബ് ഡെസ്ക്

Published on May 21, 2026, 01:43 AM | 1 min read

കൊച്ചി : കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് എന്നീ പിജി ഡിപ്ലോമ കോഴ്‌സുകൾക്ക് 27 വരെ അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ ജൂൺ ഒന്നിന് ഓൺലൈനായി നടക്കും. ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.


ഒരുവർഷമാണ് ദൈർഘ്യം. വിശദവിവരങ്ങൾ www.kma.ac.in വെബ്‌സൈറ്റിൽ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് 150 രൂപ). ഇ- ട്രാൻസ്ഫർ, ജി-പേ, ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0484- 2422275, 85903 20794 (ഡയറക്ടർ), 94008 97239 (ടെലിവിഷൻ ജേർണലിസം), 73561 49970 (പബ്ലിക് റിലേഷൻസ്), 97478 86517 (ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ).


വി–ഗാർഡിന് ദേശീയ പുരസ്കാരം


ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണ നിർമാതാക്കളായ വി–ഗാർഡ് ഇൻഡസ്ട്രീസ് മുംബൈ ആസ്ഥാനമായുള്ള ഐഎംസി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ രാമകൃഷ്ണ ബജാജ് നാഷണൽ ക്വാളിറ്റി അവാർഡ് 2025 ന് അർഹരായി. മികച്ച പ്രകടനം നടത്തിയ കമ്പനികളുടെ വിഭാഗത്തിലാണ് അവാ ർഡ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home