ad
Deshabhimani

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ കേരളവും; തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തി

Republic Day KERALA 1.JPG
വെബ് ഡെസ്ക്

Published on Jan 26, 2026, 09:25 AM | 1 min read

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക്‌ ദിനത്തിൽ കേരളത്തിലും വിപുലമായി ആഘോഷം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ വി ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പങ്കെടുത്തു. രാവിലെ ഒമ്പതിന് ഗവർണർ ദേശീയപതാകയുയർത്തി.


വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢസേന, സംസ്ഥാന പൊലീസ്, എൻസിസി, സ്‌കൗട്സ്, ഗൈഡ്‌സ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ, എൻഎസ്എസ് വളന്റിയർമാർ എന്നിവയുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ ദേശീയപതാകയുയർത്തി മന്ത്രിമാർ റിപ്പബ്ലിക്‌ ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home