Deshabhimani

print edition മാരിടൈം ബോർഡ്‌ നിയമ ഭേദഗതി; പിന്നിൽ കോർപറേറ്റ്‌ താൽപ്പര്യം

maritme
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Oct 15, 2026, 12:55 AM | 1 min read

തിരുവനന്തപുരം : കേരള മാരിടൈം ബോർഡിന്റെ ഘടനയിലും അധികാരത്തിലും മാറ്റംവരുത്താനുള്ള സംസ്ഥാന സർക്കാർ നീക്കം വൻകിട കോർപറേറ്റുകളുടെയും കുത്തകകളുടെയും താൽപ്പര്യം ലക്ഷ്യമിട്ട്‌. സംസ്ഥാനത്തെ തുറമുഖ അനുബന്ധ ഭൂമികൾ സ്വകാര്യവ്യക്തികൾക്ക്‌ വിട്ടുനൽകാനാകുംവിധം വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള 2026ലെ കേരളം മാരിടൈം ബോർഡ് (ഭേദഗതി) ബിൽ മുഖ്യമന്ത്രി വി ഡി സതീശനാണ്‌ നിയമസഭയിൽ അവതരിപ്പിച്ചത്‌.


ഭരണഘടനാവ്യവസ്ഥകൾക്കും സുപ്രീംകോടതി വിധികൾക്കും എതിരായ ബില്ലിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗം വി കെ സനോജ്‌ അവതരിപ്പിച്ച ക്രമപ്രശ്‌നം തള്ളി ബിൽ സബ്ജക്‌ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു. ‘മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായാണ്‌ ബിൽ. സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യ മേഖലയ്‌ക്കുൾപ്പെടെ കൈമാറാൻ ഇതിൽ വ്യവസ്ഥചെയ്യുന്നു.


ഇതിനായി സർക്കാരിന്റെ അധീനതയിലുള്ള ഭൂമി ഉൾപ്പെടുത്തി മാരിടൈം ലാൻഡ് ബാങ്ക് രൂപീകരിക്കും. ഭൂമി മറ്റു വകുപ്പുകളുടെ ഉടമസ്ഥതയിലാണെങ്കിലും ബോർഡിനു കൈമാറണമെന്നും വ്യവസ്ഥയുണ്ട്‌. ഫലത്തിൽ തുറമുഖ അനുബന്ധ ഭൂമി മുഴുവൻ മാരിടൈം ബോർഡിനുകീഴിലാകും. ഭൂമി വിട്ടുനൽകുന്നതടക്കം എല്ലാ തീരുമാനവും ബോർഡ്‌ കൈക്കൊള്ളും. അധികാരമത്രയും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുംവിധമാണ്‌ ബോർഡിന്റെ ഘടന.


മുഖ്യമന്ത്രിയാണ്‌ ചെയർപേഴ്‌സൺ, തുറമുഖമന്ത്രി വൈസ്‌ ചെയർപേഴ്‌സണും. ഇത്‌ രണ്ടും വി ഡി സതീശനാണ്‌. മറ്റംഗങ്ങൾ ഉദ്യോഗസ്ഥരും. പദ്ധതികൾക്ക്‌ 30 വർഷത്തേക്ക്‌ ഭൂമി പാട്ടത്തിന്‌ നൽകാൻ മാത്രമായിരുന്നു ബോർഡിന്‌ അധികാരമുണ്ടായിരുന്നത്‌. ഇനി പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കും കൈമാറാം. കാലാവധി നീട്ടി നൽകാനുമാകും.


തുറമുഖ വികസന കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികൾ വാങ്ങാനും വിൽക്കാനും അനുമതിയുണ്ടാകും. ബോർഡിനുകീഴിൽ തുറമുഖ വികസന അതോറിറ്റികൾ രൂപീകരിക്കും. സംസ്ഥാനത്തെ നാല്‌ മേജർ തുറമുഖങ്ങളടക്കം 17 തുറമുഖങ്ങൾ ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home