ad
Deshabhimani

വോട്ട് ചെയ്ത വിരലിലെ തൊലിയടർന്നു; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

Voting

Representative Image | AI

വെബ് ഡെസ്ക്

Published on Apr 19, 2026, 07:41 PM | 1 min read

പള്ളുരുത്തി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി അടർന്നതായി പരാതി. എറണാകുളം പള്ളുരുത്തി സ്വദേശിയായ സനൽ ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്. മഷി തേച്ച് ദിവസങ്ങൾക്കുശേഷം തൊലിയടർന്നുവെന്ന്‌ സനൽ ബാബു പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സനൽ ബാബു കലക്ടറെ സമീപിച്ചു.


വോട്ട് ചെയ്തപ്പോൾ തേച്ച മഷി ചൂണ്ടുവിരലിലും നടുവിരലിലും വീണെന്നും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചൊറിച്ചിലും വേദനയുമുണ്ടായെന്നും സനൽ ബാബു പറഞ്ഞു. തൊട്ടടുത്ത ദിവസം വിരലിന്റെ തൊലിയടർന്നുപോയി. നിലവിൽ പൊള്ളലേറ്റതുപോലെയാണ് വിരലുള്ളത്. വേദനയും നീറ്റലുമുണ്ടായതോടെ ആശുപത്രിയിൽ ചികിത്സ തേടി.


വോട്ട് ചെയ്തതിന് പിന്നാലെ തനിക്കുണ്ടായ ആരോഗ്യപ്രശ്നം ചികിത്സിക്കുന്നതിന് സഹായം വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സനൽ ബാബു ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home