Deshabhimani

print edition നറുക്കെടുപ്പ്‌ 26ന്‌; 450 കോടി തൊടും ഓണം ബമ്പർ

onam bumber

ഓണം ബമ്പർ

വെബ് ഡെസ്ക്

Published on Sep 24, 2026, 01:22 AM | 1 min read

കണ്ണൂർ : കേരള ലോട്ടറി ഓണം ബമ്പർ ടിക്കറ്റ്‌ വിൽപ്പന സർവകാല റെക്കോഡിൽ. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളിൽ ചൊവ്വാഴ്‌ചവരെ 88,95,310 എണ്ണം വിറ്റുതീർന്നു. 1,04,690 ടിക്കറ്റുകൾമാത്രമാണ്‌ ഇനി ലോട്ടറി ഓഫീസുകളിൽ ശേഷിക്കുന്നത്‌. 447.65 കോടി രൂപയാണ്‌ ടിക്കറ്റ്‌ വിൽപ്പനയിൽ ഇതുവരെ ലഭിച്ചത്‌. 26നാണ്‌ നറുക്കെടുപ്പ്‌.


20 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റ പാലക്കാടാണ്‌ വിൽപ്പനയിൽ മുന്നിൽ. 20,79,860 ടിക്കറ്റുകളാണ്‌ വിറ്റത്‌. കഴിഞ്ഞ വർഷവും പാലക്കാടായിരുന്നു ബന്പറിൽ ഒന്നാമത്‌. 14.07 ലക്ഷം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ ഓണത്തിന്‌ 75 ലക്ഷം ടിക്കറ്റാണ്‌ അച്ചടിച്ചത്‌. കേടായ ഒരെണ്ണമൊഴികെ മറ്റ്‌ ടിക്കറ്റുകൾ വിറ്റുപോയി. ഇക്കുറി 15 ലക്ഷം ടിക്കറ്റ്‌ ക‍ൂടുതലായി അച്ചടിച്ചു.


നറുക്കെടുപ്പിന്‌ മൂന്നുനാൾ ശേഷിക്കെ മുഴുവനും വിറ്റുതീരുമെന്നാണ്‌ കണക്കുകൂട്ടൽ. 30 കോടിയാണ്‌ ഒന്നാംസമ്മാനം. ഒരുകോടി രൂപവീതം 20 പേർക്കാണ്‌ രണ്ടാംസമ്മാനം. അഞ്ച്‌ ലക്ഷം രൂപവീതം 20 പേർക്ക്‌ മൂന്നാം സമ്മാനവും രണ്ട്‌ ലക്ഷംവീതം 20 പേർക്ക്‌ നാലാം സമ്മാനവുമുണ്ട്‌. ആകെ 125.54 കോടിയുടെ സമ്മാനങ്ങളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home