Deshabhimani

print edition ലോഡ്‌ ഷെഡിങ് : ഇലക്ട്രിക് വാഹന ഉടമകളും പെരുവഴിയിൽ

Power cut.jpg
വെബ് ഡെസ്ക്

Published on Sep 13, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ലോഡ് ഷെഡിങ് കാരണം സംസ്ഥാനത്തെ ഇലക്ട്രിക് വാഹന (ഇവി) ഉടമകളും നട്ടംതിരിയുന്നു. ഉയർന്ന ഇന്ധനവിലയ്ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയ ഓട്ടോ–ടാക്സി തൊഴിലാളികളാണ് ചാർജിങ് മുടങ്ങി വണ്ടിയുമായി പെരുവഴിയിലാകുന്നത്. ഇവി ഉടമകളിൽ 80 ശതമാനത്തിലധികംപേരും രാത്രി ഉറങ്ങുന്ന സമയത്താണ് വീടുകളിൽ വാഹനം ചാർജ് ചെയ്യുന്നത്. ഇതിന് ആറുമുതൽ 10 മണിക്കൂർവരെ സമയം വേണം.


രാത്രിയിലെ തുടർച്ചയായ ലോഡ് ഷെഡിങ് കാരണം രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ വാഹനങ്ങളിൽ ചാർജില്ലാത്ത അവസ്ഥ പതിവാണ്. വൈകിട്ട്‌ ആറുമുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് ഇലക്ട്രിക് വാഹന ചാർജിങ് പൂർണമായി ഒഴിവാക്കണമെന്നും കെഎസ്ഇബിയുടെ നിർദേശമുണ്ട്‌. എന്നാൽ, രാത്രി 12നുശേഷം ചാർജ് ചെയ്താലും ഇടയ്ക്ക് കറന്റ് പോകുന്നുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു.


ഇ–ഓട്ടോ, ടാക്സി ഡ്രൈവർമാരെയും ഓൺലൈൻ ഡെലിവറി നടത്തുന്ന ഇരുചക്രവാഹന തൊഴിലാളികളെയുമാണ് വൈദ്യുതിമുടക്കം ബാധിക്കുന്നത്. പകൽസമയങ്ങളിൽ ആവശ്യത്തിന് ചാർജ് ചെയ്യാനാകാത്തതിനാൽ സമയത്ത് ജോലിക്കുപോലും പോകാനാകുന്നില്ല. രജിസ്റ്റർ ചെയ്‌ത നാലുലക്ഷത്തോളം ഇലക്‌ട്രിക്‌ വാഹനങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home