ad
Deshabhimani

സംസ്ഥാന ബജറ്റ്: നിയമസഭയിലെ പൊതുചർച്ച ഇന്ന് അവസാനിക്കും; ധനമന്ത്രി മറുപടി നൽകും

niyamsabha.2jpg.j
വെബ് ഡെസ്ക്

Published on Feb 04, 2026, 09:15 AM | 1 min read

തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിന്മേൽ നിയമസഭയിൽ നടന്നുവരുന്ന പൊതുചർച്ച ബുധനാഴ്ച അവസാനിക്കും. ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് മറുപടി നൽകും.


രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിലെ അവസാന പൂർണ്ണ ബജറ്റാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ചർച്ചയിൽ ഭരണപക്ഷ അംഗങ്ങൾ ബജറ്റിനെ വികസനോന്മുഖമെന്ന് വിശേഷിപ്പിച്ചപ്പോൾ, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചും പ്രതിഷേധിച്ചുമാണ് പ്രതികരിച്ചത്.


കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കിടയിലും ജനക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്നതാണ് ബജറ്റെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. സൗജന്യ ബിരുദ വിദ്യാഭ്യാസം, പെൻഷൻ പരിഷ്കരണം തുടങ്ങിയ പ്രഖ്യാപനങ്ങളെ പ്രത്യാശയുടെ ബജറ്റ് എന്ന് സർക്കാർ വിശേഷിപ്പിച്ചു.


അതേസമയം, സഭാനടപടികളുമായി സഹകരിക്കില്ലെന്ന കർശന നിലപാടിലാണ് പ്രതിപക്ഷം. സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകേണ്ടതില്ലെന്നും പകരം സഭയ്ക്ക് പുറത്ത് പ്രതിഷേധം ശക്തമാക്കാനുമാണ് യുഡിഎഫ് തീരുമാനം.


ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ പിരിയുകയും തുടർന്ന് ബജറ്റ് നിർദ്ദേശങ്ങൾ സൂക്ഷ്മ പരിശോധനയ്ക്കായി വിവിധ സബ്ജക്ട് കമ്മിറ്റികൾക്ക് വിടുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home