ad
Deshabhimani

print edition കർഷകസംഘം സംയോജിത കൃഷി ക്യാമ്പയിൻ; ഓണക്കാല വിപണി തുടങ്ങി

Thomas issac.jpg

സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കാല വിപണി സംസ്ഥാന ഉദ്ഘാടനം സിപിഐ എം 
കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 12:15 AM | 1 min read

വിളപ്പിൽ: കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കാല വിപണി സംസ്ഥാന ഉദ്ഘാടനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് നിർവഹിച്ചു. പ്രാദേശികതലത്തിൽ ഇത്തരം വിപണികൾ സ്ഥിരമാക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.


ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൽ ശകുന്തളകുമാരിക്ക് കാർഷിക ഉൽപ്പന്നങ്ങൾ നൽകി ആദ്യ വിൽപ്പന നടത്തി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ഡി കെ മുരളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എസ് പത്മകുമാർ, ട്രഷറർ കെ സി വിക്രമൻ, ഐ ബി സതീഷ്, കെ എസ്‌ സുനിൽകുമാർ, കെ ജയചന്ദ്രൻ, പി ഷൺമുഖം, ശിവപ്രസാദ്, ബി ഷാജു, എസ്‌ സുരേഷ്ബാബു എന്നിവർ സംസാരിച്ചു.


വിളപ്പിൽ ഏരിയയിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള മികച്ച കർഷകരെ ആദരിച്ചു. അരുവിക്കര, വെള്ളനാട്, വിളപ്പിൽ, മലയിൻകീഴ്, വിളവൂർക്കൽ, നേമം, നെട്ടയം പ്രദേശത്തുള്ള കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്‌.

മിൽമ ഉൽപ്പന്നങ്ങൾ, കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, ഫലവൃക്ഷ തൈകൾ, അലങ്കാരച്ചെടികൾ, പച്ചക്കറിത്തൈകൾ, വിത്തുകൾ എന്നിവയും ന്യായവിലയ്ക്ക് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home